ADVERTISEMENT

ദുബായ് ∙ അംഗീകാരമില്ലാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്നു കീടനാശിനി പ്രയോഗം നടത്തുന്ന കമ്പനികൾക്ക് കർശന നിർദേശം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കീടനാശിനികൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്. ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയും. ഒാൺലൈൻ കീടനാശിനി വാങ്ങുന്നത് സുരക്ഷിതമല്ലെന്നു ഷാർജ, അജ്മാൻ മുനിസിപ്പാലിറ്റികൾ മുന്നറിയിപ്പു നൽകി. 

അനധികൃത കമ്പനികൾക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരസ്യം നൽകി പൊതുജനങ്ങളെ വഞ്ചിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് അൽ തറൈഫി, അജ്മാൻ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് മൊയീൻ അൽ ഹൊസനി എന്നിവർ പറഞ്ഞു. ഇത്തരം പരസ്യങ്ങൾ കർശനമായി തടയുകയും നടത്തിപ്പുകാരെ പിടികൂടുകയും ചെയ്യും

. ഊർജിത ബോധവൽകരണത്തിനു തുടക്കംകുറിക്കുമെന്നും വ്യക്തമാക്കി. കെട്ടിടങ്ങളിൽ കീടനാശിനി പ്രയോഗത്തിനെത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിച്ച് അംഗീകാരമുള്ളവയാണെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. താമസകേന്ദ്രങ്ങളിലും വ്യവസായ മേഖലകളിലും ഉപയോഗിക്കുന്ന കീടനാശിനികൾക്കു വ്യത്യാസമുണ്ട്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക ഷാർജ മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 993. ദുബായിൽ മുനിസിപ്പാലിറ്റി കോള്‍ സെന്ററില്‍ നിന്നോ അല്‍ഖൂസ് പബ്ലിക് ഹെല്‍ത്ത് പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നോ അറിയാനാകും. ഫോണ്‍: 800900, 04 3474448.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com