ADVERTISEMENT

ദുബായ് ∙ ഇൗ മാസം 30ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന കഥാസമാഹാരം ബറഹയിലേയ്ക്കുള്ള ബസിനെക്കുറിച്ച് രചയിതാവ് കെ.എം.അബ്ബാസ് പറയുന്നു: സ്ത്രീകളുടെ ഗൾഫ് ജീവിതത്തെ "രാഷ്ട്രീയ"മായി വായിക്കാനുള്ള ശ്രമമാണ് ‘ബറഹയിലേക്കുള്ള ബസ്’ എന്ന  സമാഹാരത്തിലെ മിക്ക കഥകളും. ബറഹയിലേക്കുള്ള ബസ്, ഭവനം, ബോഡിങ് പാസ്, പനി എന്നിങ്ങനെ 12 കഥകളാണ് കഥാസമാഹാരത്തിലുള്ളത്. കടൽ കടന്നവരുടെ ആകുലതകൾ, മടക്ക യാത്രക്കൊരുങ്ങുന്നവരുടെ ആധികൾ എന്നിവ വരച്ചിടുന്നു.

നേരത്തെ ഇറങ്ങിയ ‘സങ്കട ബെഞ്ചിൽ നിന്നുള്ള കാഴ്ചകൾ’, ‘മൂന്നാമത്തെ നഗരം’ എന്നീ പുസ്തകങ്ങളിൽ അടയാളപ്പെടുത്തിയതു പോലെ ഗൾഫ് നഗരം തന്നെ പശ്ചാത്തലം. കവർ അഷർ ഗാന്ധി. പ്രസാധനം ഗ്രീൻ ബുക്സ് തൃശൂർ. സ്വപ്നം നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ ഒരാളെ "ഭവന"ത്തിൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെ: രാത്രി .ശൂന്യമായ വീട് .പൊട്ടിപ്പൊളിഞ്ഞ മച്ചിലൂടെ നിലാ വെളിച്ചം വീട്ടിലേക്കു അരിച്ചിറങ്ങുന്നു. ഞാൻ വിളക്ക് കൊളുത്തിയില്ല. ഉമ്മയുടെ പായയെടുത്തു പുറത്തു ചാണകം മെഴുകിയ തറയിലിട്ടു. ഇരു കൈകളും തലയിണയാക്കി നീണ്ടു നിവർന്നു കിടന്നു. ആകാശത്തു അനേകം നക്ഷത്രങ്ങൾ ഭൂമിയെന്ന വീടിനു വേണ്ടി മിന്നിത്തിളങ്ങുന്നു. അവയിൽ ചിലത് ചാരമായി പൊഴിയുന്നു.

മറ്റു പുസ്തകങ്ങൾ: വാണിഭം–2005, മൂന്നാമത്തെ നഗരം–2006, ഒട്ടകം–2013, ശമാൽ–2014, സങ്കടബെഞ്ചിൽ നിന്നുള്ള കാഴ്ചകൾ–2015, തെരഞ്ഞെടുത്ത കഥകൾ-2017 (കഥാസമാഹാരങ്ങൾ), പലായനം-2005, ദേര-2016, മണൽ ദേശം -2018 (നോവലുകൾ), സദ്ദാം ഹുസൈന്റെ അന്ത്യ ദിനങ്ങൾ-2014  (ജീവ ചരിത്രം), ശീർഷകം ആവശ്യമില്ലാത്തത് -2012, കാഴ്ച കടൽ കടന്നപ്പോൾ -2014, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓർമയ്ക്ക് -2015, ചരിത്ര വിഭ്രാന്തികൾ-2015, പ്രവാസി ചിന്തകൾ- 2016 , ഇമാറാത്തിന്റെ വഴികളിലൂടെ -2017  (കുറിപ്പുകൾ). ബറഹയിലേയ്ക്കുള്ള ബസ് (കഥാസമാഹാരം) .

പ്രകാശനം: ഒക്ടോബർ 30 വൈകിട്ട് 5.25ന്

ഹാൾ: റൈറ്റേഴ്‌സ് ഫോറം  

ഫോൺ: 00971 50674 9971.

‘പുസ്തകപ്രകാശം’; നിങ്ങൾക്കും അയക്കാം

ഇൗ മാസം 30 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന മലയാള പുസ്തകങ്ങളെ പരിചയപ്പെടുന്ന പംക്തിയാണ്–പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയാറായവർ തങ്ങളുടെ പുസ്തകത്തിന്റെ മുഖചിത്രവും എഴുത്തുകാരന്റെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം അയക്കുക. ഇ–മെയിൽ:myspecnewsstories@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com