ADVERTISEMENT

ദുബായ് ∙ ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് മുന്നോടിയായി ഇൗ മാസം 24ന് പ്രകാശനം ചെയ്യുന്ന കഥാസമാഹാരമായ ദൈവത്തിന്റെ നൂറാമത്തെ പേരിനെക്കുറിച്ച് എഴുത്തുകാരിയും ഗണിതാധ്യാപികയുമായ പ്രീതി രഞ്ജിത് പറയുന്നു:  

ദൈവത്തിന്റെ നൂറാമത്തെ പേരെന്താണ്?

അത് കണ്ടെത്തിയവരെയും തേടിക്കൊണ്ടിരിക്കുന്നവരെയും അറിയാതെ പോയവരെയും നിങ്ങൾക്കിതിൽ കാണാം. ഇതു നിങ്ങളിലേക്ക് നീളുന്ന ഒറ്റയടിപ്പാതയാണ്. കണ്ടു മറന്നവയോ കണ്ടില്ലെന്നു നടിച്ചവയോ കാണാതെ പോയവയോ ആയ കഥാപാത്രങ്ങൾ അവരുടെ കഥകളുമായി നിങ്ങളെ സ്വീകരിക്കും. വ്യത്യസ്തമായ പ്രമേയങ്ങൾ സമ്മേളിക്കുന്ന ഇരുപതു കഥകളുടെ ഒരു സമാഹാരം ആണ് 'ദൈവത്തിന്റെ നൂറാമത്തെ പേര്'. 

എന്റെ പരിധിയിൽ നിന്നുകൊണ്ട് ഓരോ കഥകളുടെയും  പ്രമേയങ്ങളും ആഖ്യാന രീതിയും വ്യത്യസ്തമാക്കൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.  വലിയ അവകാശവാദങ്ങൾ ഒന്നുമില്ല. പക്ഷേ, ഈ പുസ്തകം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല എന്നൊരു ഉറപ്പ് എനിക്കു തരാനാകും. വായനക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു എഴുത്തിൽ മുന്നോട്ടുള്ള പടികൾ കൂടുതൽ മെച്ചപ്പെട്ടത് ആക്കണം എന്ന ആഗ്രഹത്തോടെ പുസ്തകം നിങ്ങളുടെ മുന്നിലേക്ക്‌ സമർപ്പിക്കാൻ പോകുന്നു. ഒരു വലിയ ആഗ്രഹസാക്ഷാൽക്കാരത്തിന്റെ സന്തോഷത്തോടെ, പ്രതീക്ഷയോടെ.

പുസ്തകത്തിന്റെ പേര്: ദൈവത്തിന്റെ നൂറാമത്തെ പേര് 

എഴുത്തുകാരി: പ്രീതി രഞ്ജിത്ത് 

പ്രസാധകർ: സൈകതം ബുക്സ്

‘പുസ്തകപ്രകാശം’; നിങ്ങൾക്കും അയക്കാം

ഇൗ മാസം 30 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന മലയാള പുസ്തകങ്ങളെ പരിചയപ്പെടുന്ന പംക്തിയാണ്– പുസ്തകപ്രകാശം. ഇപ്രാവശ്യം പുസ്തക പ്രകാശനത്തിന് തയാറായവർ തങ്ങളുടെ പുസ്തകത്തിന്റെ മുഖചിത്രവും എഴുത്തുകാരന്റെ/കാരിയുടെ പടവും പുസ്തക പരിചയക്കുറിപ്പിനോടൊപ്പം അയക്കുക. ഇ–മെയിൽ: myspecnewsstories@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com