ADVERTISEMENT

റാസൽഖൈമ ∙ പാസ്പോർട്ട് പണയപ്പെടുത്തിയുള്ള പണമിടപാടുകളിൽ ഏർപ്പെടരുതെന്ന് റാക് കമ്യൂണിറ്റി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ ഒൽവാൻ അൽ നുഐമി. റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ റാക് കമ്യൂണിറ്റി പൊലീസ് ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അലി അബ്ദുല്ല പറഞ്ഞു.

റാസൽ ഖൈമയുടെ സമഗ്രവളർച്ചയ്ക്ക് ഇന്ത്യൻ സമൂഹം നിർണായക പങ്കുവഹിക്കുന്നു. സഹായത്തിനായി എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിഗേഡിയർ അബ്ദുല്ല അലി മങ്കസ്, ബ്രിഗേഡിയർ താരിഖ് മുഹമ്മദ് സെയ്ഫ്, കമ്യൂണിറ്റി പൊലീസ് ഡയറക്ടർ ഡോ. റഷീദ് മുഹമ്മദ് അൽസലാദി, ജനറൽ പൊലീസ് മാനേജർ മർവൻ അബ്ദുല്ല ജക്ക, നിയമോപദേഷ്ടാവ് സെയ്ഫ് അഹമ്മദ് അൽ ഷിഫ്രി തുടങ്ങിയവരും പങ്കെടുത്തു. ആർഎകെഎംഎച്എസ് യു പ്രസിഡന്റ് ഡോ.ഗുരു മാധവ റാവു, ഐപിഎച്ച്എസ് പ്രിൻസിപ്പൽ അനുപമ, അലി നിസ്, പ്രഫ.അബുബക്കർ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ.നിഷാം നൂറുദ്ദീൻ, ജന.സെക്രട്ടറി സുമേഷ് മഠത്തിൽ, ട്രഷർ ഡോ.കെ.എം മാത്യു, പദ്മരാജ്, മോഹൻ പങ്കത്, എകെഎംജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ.ജോർജ് ജേക്കബ്,ഡോ.ഡൊമിനിക് മാത്യു,ഡോ. അജിത് തോമസ്, സാമൂഹിക പ്രവർത്തകരായ ശ്രീധരൻ പ്രസാദ്, സേതുനാഥ്, മോഹൻ നായർ, അൻസ് കൊയിലാണ്ടി, അബുബക്കർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com