ADVERTISEMENT

കുവൈത്ത് സിറ്റി ∙ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിലെ ആദ്യഫല പെരുന്നാൾ ഡൽഹി ഭദ്രാസനാധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്‌തു.

വികാരി റവ. ടി. ബ്ലെസൻ അധ്യക്ഷത വഹിച്ചു. യാക്കോബായ സഭാ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, സെന്റ് തോമസ് ഇവൻ‌ജലിക്കൽ ചർച്ച് വികാരി റവ. ജോൺ മാത്യു, സെന്റ് ജയിംസ് മാർത്തോമ്മാ ഇടവക വികാരി റവ. കെ. ഷിബു, സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക വികാരി റവ. വി.ടി. യേശുദാസൻ, കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് ഫാ. മാത്യു എം മാത്യു, റവ. സിബു ഏബ്രഹാം മാത്യു, എൻ‌ഇസികെ സെക്രട്ടറി റോയ് യോഹന്നാൻ, ഡോ.എബി വാരിക്കാട്, ചാക്കോ തോമസ്, രാജു ദാനിയേൽ, മനു സാം കുരിക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു. അമൽ ആൻ‌‌റണിയുടെ സംഗീത പരിപാടി ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com