ADVERTISEMENT

കുവൈത്ത് സിറ്റി ∙ സഹപ്രവർത്തകർക്കോ മേലുദ്യോഗസ്ഥർക്കോ എതിരെ പരാതി നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥൻ അതത് മേഖലയിലെ വകുപ്പ് മേധാവികളുടെ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ ഇസാം അൽ നഹം ഉത്തരവിട്ടു.

ലഭിക്കുന്ന പരാതികളിൽ ഏറെയും അച്ചടക്ക നടപടിയെടുത്തിനോ മറ്റു പ്രതികാരങ്ങൾ കൊണ്ടോ ഉള്ളതാണെന്ന് വ്യക്തമായതിനാലാണ് ഈ നടപടി. അനാവശ്യ പരാതികൾ പൊലീസ് സേനയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. വകുപ്പ് മേധാവിയുടെ അനുമതി കൂടാതെ പരാതിനൽകുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com