ADVERTISEMENT

ദോഹ ∙ പകർച്ചപ്പനിക്കെതിരെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെന്നു മാനേജ്‌മെന്റ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്.

പകർച്ചപ്പനിക്കെതിരെ മന്ത്രാലയത്തിന്റെ ദേശീയ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിനു കഴിഞ്ഞ ആഴ്ചയാണു തുടക്കമായത്. നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സി റിങ് റോഡിലെ പുതിയ പ്രതിരോധ കുത്തിവയ്പ് യൂണിറ്റിലാണു സൗജന്യ പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് ലഭിക്കും.

കുത്തിവയ്പ് എടുക്കാൻ താൽപര്യമുളളവർ യൂണിറ്റുമായി ബന്ധപ്പെടണം. ഇന്ന് മുതൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് യൂണിറ്റിന്റെ പ്രവർത്തനസമയം. യൂണിറ്റിൽ എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 44652121 ,44655151 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com