ADVERTISEMENT

ദോഹ∙ കോഴിക്കോട് സ്വദേശികളായ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഖത്തറിൽ മരിച്ചു. ഭക്ഷ്യ വിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റിൽ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും സുഖം പ്രാപിച്ചുവരുന്നു.

കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവിൽ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂർ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാൻ ഹാരിസ് (മൂന്നര ), റിദാ ഹാരിസ് ( 8 മാസം ) എന്നിവരാണ് മരിച്ചത്. രാവിലെ കുട്ടികൾ ഛർദിച്ചതിനെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയിൽ അവശരായി.

കുട്ടികളുടെ മൃതദേഹം ഖത്തർ ഹമദ് ആശുപത്രിയിൽ. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ നഴ്‌സും. ഷമീമയുടെ മാതാപിതാക്കളായ വാണിയൂർ മമ്മൂട്ടിയും ആയിശയും ഫറോഖിൽ നിന്നുള്ള ബന്ധുക്കളും ഇന്നലെ ഖത്തറിലേക്കു തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com