ADVERTISEMENT

ഫുജൈറ (യുഎഇ)∙ മരുഭൂമിയിൽ സാഹസിക യാത്രയ്ക്കിടെ (ഡെസേർട് സഫാരി) വാഹനം മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. രണ്ടു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്ത് നിസാം (38), പെരിന്തൽമണ്ണ കിഴിശ്ശേരി സ്വദേശി വീരാൻകുട്ടി– ഫാത്തിമ ദമ്പതികളുടെ മകൻ ഷബാബ് (38) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. നാലു പേർ ചേർന്നാണ് സഫാരിക്കു പോയത്. രണ്ടുപേരുടെയും മൃതദേഹം ദൈദ് ആശുപത്രിയിൽ. ഷബാബിന് ദുബായിൽ ജ്യേഷ്ഠൻ ഷിയാസിനൊപ്പം ബിസിനസ് ആണ്. വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം. ഭാര്യ: നമ്രീന. 3 മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com