ADVERTISEMENT

ദുബായ് ∙ മലയാളി മങ്കമാരുടെ കൈപ്പുണ്യം ആറാടിയ പായസ മത്സരത്തിൽ ആലപ്പുഴ പഴവീട് സ്വദേശി ശ്രീകുമാർ ഒരുക്കിയത് അപൂർവ പായസക്കൂട്ട്. മാങ്ങയും പാലക്കും ചൗവരിയും ചേർന്ന പായസം രുചിച്ചവർക്ക് ചേരുവകൾ പിടികിട്ടിയതേയില്ല. റിന്റെ പാചകക്കൂട്ട് ഇങ്ങനെ:

വേവിച്ചരച്ച പാലക്ക് തിളപ്പിച്ച പാലിൽ ചേർത്തുവയ്ക്കുക. ഇതിലേക്കു വേവിച്ച ചൌവ്വരി ചേർക്കുക. ചെനച്ച മാങ്ങ ചെറുതായരിഞ്ഞു നെയ്യും പഞ്ചസാരയും ചേർത്തു വരട്ടിയെടുക്കുന്നു. ഇത് നന്നായി ആറിയ ശേഷം പായസക്കൂട്ടിൽ ചേർക്കുന്നു. തേങ്ങാക്കൊത്ത്, മുന്തിരി, കശുവണ്ടി തുടങ്ങിയ അലങ്കാരങ്ങൾ വേറെയും. മൂവാണ്ടൻ മാങ്ങയാണ് ഇതിന് ഏറ്റവും നല്ലതെന്നു ശ്രീകുമാർ പറഞ്ഞു.

payasam
പായസ മത്സരത്തിൽ നിന്ന്.

പാചക കലയിൽ അച്ഛനും അമ്മയുമാണ് ഗുരുക്കന്മാർ. ചെറുപ്പം മുതൽ അടുക്കളയിൽ കയറുമായിരുന്നു. ഗൾഫിലെത്തിയപ്പോൾ ഏതു വിഭവവും തയാറാക്കാമെന്നായി. വാരാന്ത്യങ്ങളിൽ വീട്ടുകാർക്ക് അടുക്കളയിൽ പ്രവേശനമില്ല. നാട്ടിലേക്കു മടങ്ങിയാൽ പാചകക്കാരനാകണം എന്നാണ് ആഗ്രഹം. – ശ്രീകുമാർ പറയുന്നു. ബീഫ് ഡീപ് ഫ്രൈയും കുട്ടനാടൻ മീൻകറിയുമാണ് ശ്രീകുമാറിന്റെ സ്പെഷൽ ഇനങ്ങൾ. പരീക്ഷിക്കാവുന്ന ഒട്ടേറെ പായസക്കൂട്ടുകളുണ്ടെന്നും പറഞ്ഞു.

sadya
പൊന്നോണക്കാഴ്ചയുടെ സദ്യയിൽ നിന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com