ADVERTISEMENT

ദോഹ∙ 2020 ടോക്കിയോ ഒളിംപിക് ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരത്തിൽ ഖത്തർ ഹാൻഡ്ബാൾ ടീം ഇന്ന് ഇന്ത്യയെ നേരിടും. വ്യാഴാഴ്ച അൽ ദുഹെയ്ൽ ഇൻഡോർ അരീനയിൽ ഹോങ്കോങ്ങുമായുള്ള പോരാട്ടത്തിൽ ഖത്തർ വിജയം നേടിയിരുന്നു (സ്‌കോർ 49-14). ഇതേ വേദിയിൽ സൗദി അറേബ്യ ഇന്ത്യയെ പരാജയപ്പെടുത്തി.

സ്‌കോർ 35-24. 2 ഗ്രൂപ്പുകളിലായി 8 ടീമുകളാണു ടോക്കിയോയിലേക്കു യോഗ്യത നേടാൻ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, സൗദി അറേബ്യ എന്നിവർക്കൊപ്പമാണു ഖത്തർ ടീം. ഗ്രൂപ്പ് ബിയിൽ ബഹ്‌റൈൻ, സൗത്ത് കൊറിയ, ഇറാൻ, കുവൈത്ത് എന്നീ ടീമുകളാണ്. ഇന്ന് ഇന്ത്യയുമായും തിങ്കളാഴ്ച സൗദിയുമായാണു ഖത്തറിന്റെ മത്സരം. ഇത് രണ്ടാം തവണയാണ് ഒളിംപിക് ഗെയിംസിലേക്കുള്ള ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ യോഗ്യത മത്സരങ്ങൾക്ക് ഖത്തർ വേദിയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com