ADVERTISEMENT

കുവൈത്ത് സിറ്റി ∙ യെമനിൽ സമാധാനം കൈവരുത്താൻ ബന്ധപ്പെട്ട കക്ഷികളുടെ കൂടിയാലോചനയ്ക്ക് ആതിഥ്യം വഹിക്കാൻ തയാറാണെന്ന് കുവൈത്ത്.

പ്രശ്നത്തിന് സമഗ്ര പരിഹാരം കണ്ടെത്തുന്നതിന് യു‌എൻ മേൽനോട്ടത്തിൽ സമാധാനശ്രമം നടക്കുകയാണെങ്കിൽ ഔദ്യോഗിക ചർച്ചയ്ക്ക് മുന്നോടിയായി വിവിധ കക്ഷികളുടെ കൂടിയാലോചന കുവൈത്തിൽ നടത്താമെന്ന് യു‌എന്നിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി പറഞ്ഞു. യെമനിലെ സാഹചര്യങ്ങൾ സംബന്ധിച്ച് യു‌എൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു‌എൻ രക്ഷാസമിതി നേരത്തേ അംഗീകരിച്ച പ്രമേയത്തിനനുസൃതവും ജിസിസി മേൽനോട്ടത്തിലുള്ളതുമാകണം സമാധാന നീക്കം. രാജ്യാന്തര വേദികളിലെ പ്രധാന വിഷയമായി യെമൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com