ADVERTISEMENT

കുവൈത്ത് സിറ്റി ∙ `കാന`യുടെ മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവം വെള്ളിയാഴ്ച വൈകിട്ട് 4.30ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തും. 5 അമച്വർ നാടക സമിതികൾ പങ്കെടുക്കുന്ന നാടകോത്സവത്തിൽ നാടകകൃത്ത് ഹേമന്ത്കുമാർ, നാടക സംവിധായകൻ രാജേഷ് ഇരുളവ് എന്നിവർ വിധികർത്താക്കളാകും.

അനന്തരം അവൾ (നിരോഷ് തിയറ്റേഴ്സ്), തുലാസിൽ ഒരു തൂലിക (യുവ സാഹിതി), അവസാനത്തെ ശവപ്പെട്ടി (ബെൽ ആൻഡ് ജോൺ തിയറ്റർ), വേലി (ചിലമ്പൊലി തിയറ്റേഴ്സ്), അധികാരിക്കുന്ന് (മറീന മൂവിങ് ആർട്സ്) എന്നിവയാണ് മത്സരത്തിനെത്തുന്ന നാടകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com