ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ ഈ വർഷം ആദ്യ 6 മാസത്തിനിടെ ആരോഗ്യ മന്ത്രാലയം ശേഖരിച്ചതു 25.2ദശലക്ഷം ദിനാർ. 2003 മുതൽ ഇൻഷുറൻസ് തുക ശേഖരിക്കുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതിനു ശേഷം ഹെൽത്ത് ഇൻഷുറൻസ് ഓഫിസ് മുഖേനയും ഓൺ‌ലൈൻ വഴിയും ശേഖരിച്ച തുകയാണ് ഇത്
.2018ൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ 109.2 ദശലക്ഷം രൂപയായിരുന്നു ശേഖരിച്ചത്.

അതേസമയം വിദേശികളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് ഇനത്തിൽ ഫീസ് ഈടാക്കുമ്പോഴും അവർ ചികിത്സാ സേവനത്തിനായി ഏറെ പണം ചെലവഴിക്കേണ്ടി വരുന്നതായി പരാതിയുണ്ട്. കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്ക് അത് പ്രയാസ്സമുണ്ടാക്കുന്നുവെന്ന് മെഡിക്കൽ അസോസിയേഷൻ മേധാവി ഡോ.അഹമ്മദ് അൽ അനേസി പറഞ്ഞു.

ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് നൽകേണ്ട ഉത്തരവാദിത്തം തൊഴിലുടമയുടേതാണെന്ന വ്യവസ്ഥ ഉണ്ടാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിദേശികളുടെ ചികിത്സാ സേവന ഫീസ് വർധിപ്പിക്കുന്നതിനൊപ്പം അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യം ഉറപ്പാക്കണമെന്ന് ഡെന്റൽ അസോസിയേഷൻ മേധാവി ഡോ.മുഹമ്മദ് അൽ ദശ്തി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com