sections
MORE

സി‌എസ്‌ഐ കോൺ‌ഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ

csi
കുവൈത്തിലെ അഹമ്മദി സെൻ‌റ് പോൾസ് സി‌എസ്‌ഐ കോൺ‌ഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ ഉദ്ഘാടനം ചെയ്‌‌ത യൗസേബിയോസ് മാർ കുര്യാക്കോസ് ഇടവക രജതജൂബിലി ആഘോഷ ലോഗോ പ്രകാശനം ചെയ്യുന്നു.
SHARE

കുവൈത്ത് സിറ്റി ∙ അഹമ്മദി സെൻ‌റ് പോൾസ് സി‌എസ്‌ഐ കോൺ‌ഗ്രിഗേഷൻ ആദ്യഫല പെരുന്നാൾ യാക്കോബായ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ യൗസേബിയോസ് മാർ കുര്യാക്കോസ് ഉദ്ഘാടനം ചെയ്‌തു. വികാരി റവ.ലെവിൻ കോശി മല്ലശ്ശേരിൽ അധ്യക്ഷത വഹിച്ചു.

കുവൈത്ത് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ് പ്രസിഡന്റ് ഫാ. എൽദോസ് പാലയിൽ, എൻ‌ഇസികെ സെക്രട്ടറി റോയി കെ യോഹന്നാൻ, സെൻ‌റ് പീറ്റേഴ്സ് സി‌എസ്‌ഐ ഇടവക വികാരി റവ. തോമസ് കെ പ്രസാദ്, റവ. വി.ടി.യേശുദാസൻ, റവ. സി.കെ.മാത്യു, മാമ്മൻ തോമ, മോഹൻ ജോർജ്, അജയ് മോഹൻ എന്നിവർ പ്രസംഗിച്ചു.

കോൺ‌ഗ്രിഗേഷൻ രജത ജൂബിലി ആഘോഷത്തിന്റെ ലോഗോയും ഡയറക്ടറിയുടെ മുഖചിത്രവും യൗസേബിയോസ് മാർ കുര്യാക്കോസ് പ്രകാശനം ചെയ്‌തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA