ADVERTISEMENT

അബുദാബി ∙ കഴിഞ്ഞ ദിവസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായത് 22 ഇന്ത്യക്കാർക്ക്. ഇതില്‍ ഇരുപതു പേരും മലയാളികള്‍. ചെങ്ങന്നൂര്‍ പനച്ചനില്‍ കുന്നതില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീനുവിന്‍റെ പേരിൽ സഹപ്രവർത്തകർ ചേർന്നെടുത്ത ടിക്കറ്റിനാണ് 1.5 കോടി ദിര്‍ഹം (28.85 കോടി രൂപ) സമ്മാനം ലഭിച്ചത്.

ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്നിക്കൽ‍ ജീവനക്കാരായ 22 പേർ ചേർന്നാണു ടിക്കറ്റ് എടുത്തത്. സണ്ണി സ്റ്റാന്‍ലി, ഷിനോജ്, അഭിജിത് (കണ്ണൂര്‍), സബിന്‍ (കോട്ടയം), ശ്രീനു, അനന്ദു (ആലപ്പുഴ), ഗിരീഷ്, സുജിത് (കാസർകോട്), നിധിന്‍, സുമിന്‍, ശ്രീഹരി (തൃശൂര്‍), ഷിജു രമേഷ്, മാത്യു ജോസഫ്, (പത്തനംതിട്ട), ശ്രീജിത് (കോന്നി), എബിന്‍ (ഹരിപ്പാട്), പ്രിന്‍സ്, വിഷ്ണു, (തിരുവനന്തപുരം), അഖില്‍ (എറണാകുളം), ജിനേഷ് (കോഴിക്കോട്), രമണ (ആന്ധ്രപ്രദേശ്), ഖലീല്‍ (തമിഴ്നാട്) തുടങ്ങിയവർ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.

sreenu
ശ്രീനു

1.5 കോടി ദിര്‍ഹം തുല്യമായി വീതിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും 681818.18 ദിര്‍ഹം (1.31 കോടി രൂപ) ലഭിക്കും. 15 മാസമായി തുടർച്ചയായി സഹപ്രവർത്തകർ ടിക്കറ്റെടുക്കുന്നുണ്ട്. പകുതിയായി നില്‍ക്കുന്ന വീടു പണി പൂർത്തിയാക്കണം, 8 ലക്ഷത്തിന്‍റെ ബാങ്കു വായ്പയും തീർക്കണം’ ശ്രീനു സ്വന്തം പദ്ധതി വെളിപ്പെടുത്തി.

22 പേരും കിളി പോയ അവസ്ഥയിലാണ്. എന്തു പറയണമെന്നറിയില്ല. എല്ലാവരുടെയും ഭാഗ്യമായി കരുതുന്നു. ദൈവത്തിനു നന്ദി-ശ്രീനു

english summary: abu dhabi big ticket winner chengannur native sreenu and 21 friends to share rs 28 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com