ADVERTISEMENT

ദോഹ ∙ 2020 ടോക്കിയോ ഒളിംപിക്സിനു ഖത്തറിന്റെ ഷൂട്ടിങ് താരം മുഹമ്മദ് അൽ റുമൈഹി യോഗ്യത നേടി. ലുസെയ്ൽ അരീനയിൽ ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രാപ്പ് ഇവന്റിൽ വെങ്കലം നേടിയാണ് അൽ റുമൈഹി ഖത്തറിന്റെ ക്വോട്ട ഉറപ്പിച്ചത്.

ഏഷ്യൻ ചാംപ്യൻഷിപ്പിൽ നിന്നുള്ള ഖത്തറിന്റെ ആദ്യ ഒളിംപിക്സ് ക്വോട്ടയാണിത്. ഈ മാസം 5ന് ആരംഭിച്ച ചാംപ്യൻഷിപ്പിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. മൊത്തം 38 ഒളിംപിക് ക്വോട്ടകളാണ് ചാംപ്യൻഷിപ്പിലൂടെ അനുവദിക്കുന്നത്. 15 വന്റുകളിലായി 10 ദിവസമാണു മത്സരം.

1,500 ഷൂട്ടിങ് താരങ്ങളാണ് 36 ഫെഡറേഷനുകളിൽ നിന്നായി പങ്കെടുക്കുന്നത്. 14 വരെയാണ് മത്സരങ്ങൾ. ഇന്ത്യ ഇതുവരെ 2 സ്വർണവും ഒരു വെങ്കലവും നേടി. ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള പത്താമത്തെ ക്വോട്ടയും ഉറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com