ADVERTISEMENT

ദോഹ ∙ അറേബ്യൻ ഗൾഫ് കപ്പിന്റെ കളിയാവേശം ഉണർത്താൻ സോഡിഫിയുടെ കുവൈത്ത് സന്ദർശനത്തിന് ഇന്നലെ തുടക്കമായി. 24 മുതൽ ഡിസംബർ 6 വരെ ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ് സോഡിഫി. 15 വരെയാണ് സോഡിഫിയുടെ കുവൈത്ത് സന്ദർശനം.

ഖത്തർ കൂടാതെ കുവൈത്ത്, ഒമാൻ, ഇറാഖ്, യെമൻ രാജ്യങ്ങളാണ് മത്സര രംഗത്തുള്ളത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സോഡിഫിയുടെ പര്യടനത്തിന് കഴിഞ്ഞമാസമാണു ദോഹയിൽ തുടക്കമായത്. ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് തുടക്കമിട്ട പര്യടനത്തിന് ശേഷം ദോഹയിലെ പ്രധാന കേന്ദ്രങ്ങളും സോഡിഫി സന്ദർശിച്ചിരുന്നു. കുവൈത്തിൽ ആവേശകരമായ സ്വീകരണമാണ് സോഡിഫിക്ക് ലഭിക്കുന്നത്. കുവൈത്തിലെ പ്രധാന ഷോപ്പിങ് മാളുകളും സ്‌കൂളുകളും സോഡിഫി സന്ദർശിക്കും.

അറേബ്യൻ ഗൾഫ് കപ്പിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ടിക്കറ്റ് വിൽപനയ്ക്ക് ആരംഭിച്ചിട്ടുണ്ട്. 3 വിഭാഗങ്ങളിലായി 10, 30, 50 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. gulfcup2019.qa എന്ന വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റ് ലഭിക്കും. രാജ്യത്തിന്റെ മുത്തുവാരൽ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മുത്തുചിപ്പിയുടെ രൂപമാണ് സോഡിഫിക്ക് നൽകിയിരിക്കുന്നത്. ഖത്തറി ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രധാരണമാണ് സോഡിഫിയുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com