ADVERTISEMENT

ദോഹ ∙ ഖത്തർ - ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാഴ്ചകളുടെ പ്രദർശനവുമായി പ്രശസ്ത ഖത്തരി കലാകാരൻ ഫരജ് ദഹാം. ‘അദൃശ്യമായത് കാണുക’ എന്ന വിഷയത്തിൽ ഫയർ സ്റ്റേഷനിലാണു പ്രദർശനം. കൊച്ചിയിലെ ചൈനീസ് മീൻ വലകളും വിവിധ കയ്യെഴുത്ത് പ്രതികളും മരങ്ങളുടെ ശിഖരങ്ങളുമെല്ലാം ഉപയോഗിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

മുംബൈയിലെ ആർട്ടിസ്റ്റ് ഇൻ റസിഡൻസിയിലെ താമസത്തിനിടെയാണ് ഫരജ് ദഹാം കൊച്ചി സന്ദർശിച്ചത്. വർഗം, മതം, വിശ്വാസം, സ്വത്വം, ഭാഷ എന്നിവയെല്ലാം ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നുവെന്ന് ദഹാം പറയുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകളും പ്രചോദനങ്ങളുമാണ് പ്രദർശനമായി ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഈ മാസം 29 വരെ നീളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com