ADVERTISEMENT

ദോഹ ∙ ഖത്തറിലെ പ്രമുഖ വ്യവസായി തൃശൂർ കുരിയച്ചിറ സ്വദേശി ജോസ് ലൂയിസ് മൊയലൻ (59) നിര്യാതനായി. ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. അടുത്തിടെ ഖത്തർ സർക്കാർ വിദേശീയർക്ക് അനുവദിച്ച സ്ഥിര താമസാനുമതി വീസ ജോസ് ലൂയിസിനു ലഭിച്ചിരുന്നു.

ഖത്തർ അപ്പോളോ ക്ലിനിക്, ബർവ വില്ലേജ് അറ്റ്ലസ് മെഡിക്കൽ സെന്റർ, ഇൻഡസ്ട്രിയൽ ഏരിയ അറ്റ്ലസ് പോളിക്ലിനിക്, ഫ്യൂച്ചർ മെഡിക്കൽ സെന്റർ (അൽവാബ്), എഫ്എംസി ഡേ കെയർ സർജറി(അൽവാബ്), അൽ ഇസ്രാ മെഡിക്കൽ സെന്റർ (അൽ ഗറാഫ),അൽ ഇസ്രാ പോളിക്ലിനിക് (അൽ മർഖിയ)എന്നിവയാണ് ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ.

ഭാര്യ: മേബി. മക്കൾ: ലൂയിസ്, മേരി, ജോൺ. കെഎംസിസി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com