ADVERTISEMENT

ദോഹ ∙ കേരള സ്റ്റാർട്ടപ് മിഷന് (കെഎസ്‌യുഎം) യുബിഐ ഗ്ലോബലിന്റെ പൊതു ബിസിനസ് ആക്‌സിലറേറ്റർ പുരസ്കാരം ലഭിച്ചു. സ്‌റ്റോക്കോം ആസ്ഥാനമായുള്ള യുബിഐ ഗ്ലോബലിന്റെ പുരസ്കാരം സാങ്കേതിക സംരംഭകത്വ മേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിൽ ഒന്നാണ്. ദോഹയിൽ ലോക ഇൻക്യുബേഷൻ ഉച്ചകോടിയിലാണു കെഎസ്‌യുഎമ്മിന് പുരസ്കാരം ലഭിച്ചത്.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ ഖത്തർ ഡവലപ്മെന്റ് ബാങ്ക് അഡ്വൈസറി - ഇൻക്യുബേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം മന്നായി, യുബിഐ ഗ്ലോബൽ സിഇഒ അലി അമിൻ എന്നിവരിൽ നിന്ന് കെഎസ്‌യുഎം ബിസിനസ് ലിങ്കേജസ് - ഇൻക്യുബേഷൻ മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ പുരസ്കാരം ഏറ്റുവാങ്ങി. ഡേറ്റാ അധിഷ്ഠിത രീതിയിലൂടെ നിശ്ചിത നിലവാരത്തിലുള്ള ഇൻക്യുബേറ്റർ പദ്ധതികൾ വിലയിരുത്തിയാണ് യുബിഐ ഗ്ലോബൽ പുരസ്കാര നിർണയം നടത്തിയത്.

സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണു കെഎസ്‌യുഎമ്മിന് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ്പ് പദ്ധതികളുടെ നിർവഹണത്തിനും നയരൂപീകരണത്തിനുമുള്ള ഉത്തരവാദിത്തം സർക്കാർ ഏജൻസിയായ കെഎസ്‌യുഎമ്മിനാണ്. സാങ്കേതികവിദ്യാ സ്റ്റാർട്ടപ്  നയങ്ങൾ അനുസരിച്ച് യുവജനങ്ങളിൽ സംരംഭകത്വം വികസിപ്പിക്കുന്ന മികച്ച കേരള സർക്കാർ ഏജൻസിക്കുള്ള പുരസ്‌കാരം കഴിഞ്ഞവർഷം കെഎസ്‌യുഎമ്മിനു ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com