sections
MORE

മനോജ്ഞം മലയാളം നാളെ രാവിലെ പുസ്തകമേളയിൽ

manonjam-malayalam
SHARE

ഷാർജ ∙ രാജ്യാന്തര പുസ്തക മേളയിൽ മനോജ്ഞം മലയാളം ഭാഷാ പരിപോഷണ പരിപാടി നാളെ (ശനി) രാവിലെ 10 മുതൽ 12 വരെ റൈറ്റേഴ്സ് ഫോറത്തിൽ (ഹാൾ നമ്പർ ഏഴിൽ) നടക്കും. വിദ്യാർഥികളുടെ കവിതാലാപനം,  നൃത്താവിഷ്ക്കാരം, കാവ്യകേളികൾ, നാടൻ ശീലുകൾ തുടങ്ങിയവ അരങ്ങേറും. കവിയും സാംസ്കാരിക പ്രവർത്തകനുമായ മനോജ് കളരിക്കൽ ആണ് ആശയവും ആവിഷ്കാരവും നിർവഹിക്കുന്നത്.

പുസ്തകമേളയിൽ മുന്‍വർഷങ്ങളിൽ പരിപാടി നടത്തിയപ്പോൾ വൻ വിജയമായിരുന്നു. സാംസ്കാരിക മലയാളത്തെ വിദേശങ്ങളിൽ പരിചയപ്പെടുത്തുകയും മലയാള ഭാഷയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മനോജ് കളരിക്കൽ വർഷങ്ങളായി മനോജ്ഞം മലയാളം പരിപാടി ഗൾഫിൽ നടത്തിവരുന്നു. ഫോൺ:050 243 6825.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA