ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഗതാഗത നിയമം പാലിച്ച‌ു വാഹനം ഓടിക്കുന്നവർക്ക് ട്രാഫിക് ഡയറക്ടറേറ്റ് കാറും പണവും സമ്മാനമായി നൽകുന്നു. ഡ്രൈവർമാരെ രഹസ്യമായി പിന്തുടർന്നാണു വിസ്മയിപ്പിക്കുന്ന സമ്മാനം കൈമാറുന്നത്.

നിയമലംഘനത്തിന് പിഴ ഈടാക്കുന്നതുപോലെ തന്നെയാണ് നിയമം പാലിക്കുന്നവ‍ർക്ക് പാരിതോഷികം നൽകുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജ‍ർ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു. 3 മാസത്തെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണു സമ്മാനങ്ങൾ നൽകുന്നത്.

പ്രചാരണ പരിപാടിയ്ക്കിടെ കണ്ടെത്തുന്ന നല്ല ഡ്രൈവ‍ർമാ‍ർക്ക് 500 റിയാൽ (ഏകദേശം 9500 രൂപ) നൽകും. കൂടാതെ  നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേ‍ർക്കു കാറുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com