ADVERTISEMENT

ഷാർജ ∙ ഏറ്റവുമധികം എഴുത്തുകാർ ഒരുമിച്ച് ഒരേ വേദിയിൽ അവരവരുടെ കൃതികളിൽ കയ്യൊപ്പ് ചാർത്തിയ റെക്കോഡ് ഷാർജ പുസ്തകോൽസവത്തിന് സ്വന്തം. ചരിത്രമായ ആ ഒപ്പിടൽ ചടങ്ങിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1530 പേരാണ് പങ്കെടുത്തത്. ഇന്നലെ രാത്രി 8.45നായിരുന്നു പരിപാടി. 1431 പേർ ഒപ്പിട്ട റെക്കാർഡാണ് ഷാർജയിൽ പഴങ്കഥയായത്.

book
ഷാർജ പുസ്തകോൽസവത്തിൽ സംഘടിപ്പിച്ച ഒപ്പിടൽ പരിപാടിയിൽ നിന്ന്.

വൈകിട്ട് നാലിനു തന്നെ റജിസ്ട്രേഷൻ ആരംഭിച്ചു. എഴുത്തുകാർ അവരുവരുടെ കൃതികളുമായെത്തി റജിസ്റ്റർ ചെയ്ത് നമ്പർ വാങ്ങി പ്രത്യേകം സജ്ജമാക്കിയിരുന്ന മേശകളിൽ അണിനിരന്നു. ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാരും സാധാരണക്കാരും എത്തിയിരുന്നു. നമ്പർ കോഡ് ഇല്ലാതിരുന്നതിനാൽ റജിസ്ട്രേഷൻ നടത്താനാകാതെ നിരാശരായി മടങ്ങിയവരും ധാരാളം. പരമാവധി അഞ്ചു പുസ്തകങ്ങളിൽ വരെ ഒരാൾക്ക് ഒപ്പിടാമായിരുന്നു. ഈ പുസ്തകങ്ങൾ ഷാർജ ബുക്ക് അതോറിറ്റി പ്രസാധകരിൽ നിന്നു വാങ്ങി. ഇവ ഇനി വിവിധ ഗ്രന്ഥശാലകൾക്ക് അലങ്കാരമാവും. സാഹിത്യകാരന്മാരിൽ നിന്ന് നേരിട്ട് പുസ്തകം വാങ്ങി മടങ്ങിയവരും ഏറെ.

ചരിത്രത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് അഞ്ചോളം നിയമപുസ്തകങ്ങളുടെ രചയിതാവും നിയമത്തിൽ പിഎച്ച്ഡിയും നേടിയിട്ടുള്ള ഇമറാത്തി വനിത ഡോ.ഹവ്റ മോസ പറഞ്ഞു. ഇവരുടെ ഭർത്താവും അഡ്വക്കേറ്റുമായ മുഹമ്മദ് അബ്ദു റഹ്മാനും നിയമത്തെക്കുറിച്ചുള്ള സ്വന്തം കൃതിയുമായും എത്തിയിരുന്നു. ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളാണ് ഇതെന്ന് തമിഴ് നാട്ടിൽ നിന്നുള്ള എഴുത്തുകാരി അഭിനയ ശ്രീകാന്ത് പറഞ്ഞു. യുഎഇയുടെ ഏഴ് എമിറേറ്റുകളെക്കുറിച്ച് ഏളു രാജാക്കളിൻ ദേശം എന്ന പുസ്തകവുമായാണ് അഭിനയ ചെന്നൈയിൽ നിന്ന് എത്തിയത്.

പുസ്തകോത്സവത്തിൽ ഇന്ന്

റൈറ്റേഴ്സ് ഫോറത്തിലെ പ്രകാശനങ്ങൾ

∙ അടിമയാക്കപ്പെടും മുൻപ് (കെ.ജി.താര): 4.30-4.55

∙ ചെമ്പകക്കൊമ്പിലെ പ്യൂപ്പ (ഫൈസൽ കൊണ്ടോട്ടി): 5.00-5.25

∙ ബേലൂ‍ർ ഡയറി (മധു കാ‌ഞ്ഞങ്ങാട്): 5.30-5.55

∙ ഈ ചില്ലയിൽ നിന്നു കൗമാരത്തിലേക്കു പറക്കാം (ശ്രീകല): 6.00-6.25

∙ ഇന്ത്യ എന്റെ രാജ്യമാണ്, ഇലക്കനം (രാജീവ് ഗോവിന്ദൻ, സുഹ്റ പടിപ്പുര): 6.30-6.55

∙ ഹൗ ടു റിസഷൻ പ്രൂഫ് യുവർ കരിയർ: ഡെസ്റ്റിനേഷൻ സക്സസ് (സംഗീത് ഇബ്രാഹിം)-7.00-7.25

∙ കലാകൗമുദി മാഗസിനിലെ കഥകളെക്കുറിച്ചുള്ള ച‍‍ർച്ച, ഒാർമകളുടെ ഉറുമ്പനക്കം (ഫൗസിയ കളപ്പാട്ട്):  7.30-8.25

∙ സജ്നയുടെ കഥകൾ (സജ്ന അബ്ദുല്ല): 8.30-8.55

∙ 3 ബയോഗ്രഫീസ് – ബഷീർ, ടാഗോർ, ഒ.വി.വിജയൻ (ചന്ദ്രപ്രകാശ്): -9.00-9.25

∙ 3 ഇൻഗ്രിഡിയന്റ് റസീപ്പീസ് ( വിനീസ് കിച്ചൻ): 9.30-9.55

∙ കാൻസർ ഇൻ ചിൽഡ്രൻ (ഡോ.സൈനുൽ ആബിദ്): 10.00-10.25

∙ ദൈവത്തെ മണക്കുന്നവർ (ദീപ്തി നായർ): 10.30-11.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com