ADVERTISEMENT

അബുദാബി ∙ കൈക്കരുത്തും മനക്കരുത്തും ഏറ്റുമുട്ടിയ പഞ്ചഗുസ്തി മല്‍സരത്തില്‍ ജർമൻ താരം മൈക്കിള്‍ ചാംപ്യനായി. കേരള സോഷ്യൽ സെന്‍റർ (കെഎസ്‌സി) സംഘടിപ്പിച്ച രണ്ടാമത് പഞ്ചഗുസ്തി മത്സരത്തിലെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് മൈക്കിള്‍ കൈക്കരുത്തിന്‍റെ ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. നാലു വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ 40 പേര്‍ പങ്കെടുത്തു. 

70 കിലോഗ്രാം വിഭാഗത്തില്‍ ഉമേഷും 85 കിലോഗ്രാം വിഭാഗത്തില്‍ തോമസും ജേതാക്കളായി. 95 കിലോഗ്രാം വിഭാഗത്തില്‍ സഹോദരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അജിത് ഒന്നാം സ്ഥാനവും രജിത് രണ്ടാം സ്ഥാനവും നേടി. 95 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിലായിരുന്നു ജർമൻ താരം മൈക്കിള്‍ മത്സരിച്ചത്. 

സിനിമാ, നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സുവീരൻ മത്സരം ഉദ്ഘാടനം ചെയ്തു. കോൺകോഡ് ടെക്നിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് എംഡി അസാദ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്‍റ് എ.കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത്കുമാർ, വൈസ് പ്രസിഡന്‍റ് ചന്ദ്രശേഖരൻ, കായിക വിഭാഗം സെക്രട്ടറി റജീദ് പട്ടോളി, അസിസ്റ്റൻഡ് സെക്രട്ടറി സതീഷ് കാട്ടിലകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com