ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ മാർത്തോമ്മാ പള്ളിയുടെ ഇടവക ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്‌ എപ്പിസ്‌കോപ്പ നിർവഹിച്ചു. ഇടവക വികാരി റവ. മാത്യു കെ. മുതലാളി അദ്ധ്യക്ഷത വഹിച്ചു.

സഹവികാരി റവ. വി.പി. ജോൺ, ഇടവക വൈസ് പ്രസിഡന്റ് ജോർജ് ഫിലിപ്പ്, ഇടവക ട്രസ്‌റ്റി റെബി ഏബ്രഹാം, സെക്രട്ടറി വർഗീസ് ടി. മാത്യൂ, സഭ കൗൺസിൽ മെമ്പർ കോശി സാമുവൽ, ജനറൽ കൺവീനർ ജെനു ജോൺ വർഗീസ്‌ എന്നിവർ പ്രസംഗിച്ചു. ഇടവകയിൽ 50 വർഷം പൂർത്തിയാക്കിയ എം.ടി. മാത്യുസ് അടക്കമുള്ളവരെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com