ADVERTISEMENT

ദുബായ് ∙ യുഎഇ സഹിഷ്ണുത ദിനാചരണത്തോടനുബന്ധിച്ച് മാർത്തോമ്മാ ഇടവക സഹിഷ്ണുത ദിനം ആചരിച്ചു. ഇടവക സുവർണ ജൂബിലിയുടെ ഭാഗമായി നടത്തിയ പ്രത്യേക സമ്മേളനത്തിൽ യുഎഇ റൈറ്റേഴ്സ് ഫോറം ഡയറക്ടർ ബോർഡ് മെമ്പർ അൽ ഹനുഫ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

വികാരി റവ. സിജു സി. ഫിലിപ്പ്, സഹവികാരി റവ. ചെറിയാൻ വർഗീസ്, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി, എസ്‌. ശ്രീകുമാർ, ജയ മാത്യു, ഇടവക സെക്രട്ടറി  സാം ജേക്കബ്, ഫിലിപ്പ് ഈശോ, ബിജു സാം എന്നിവർ പ്രസംഗിച്ചു. ഹബീബ് റഹ്മാൻ, ഷിജു അബുദാബി, സിബി എന്നിവർ വരച്ച  യുഎഇയിലെ രാജകുടുംബാംഗങ്ങളുടെ  ചിത്രങ്ങളുടെ പ്രദർശനം പള്ളിയങ്കണത്തിൽ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com