sections
MORE

കെഎംസിസി ലൈബ്രറി തുറന്നു

kmcc
ദുബായ് കെഎംസിസിയിൽ അച്ചടി-ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. എം കെ മുനീർ നിർവഹിക്കുന്നു.
SHARE

ദുബായ് ∙ കെഎംസിസിയിൽ അച്ചടി- ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരിൽ നിന്നും സാംസ്കാരിക പ്രവർത്തകരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ച് കേരള നിയമ സഭാ പ്രതിപക്ഷ ഉപനേതാവ്  എം.കെ. മുനീർ നിർവഹിച്ചു.

വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്ത് അജ്ഞരായ മനുഷ്യർക്ക് അതിജീവിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഡോ. പി കെ പോക്കർ മുഖ്യാതിഥിയായിരുന്നു.

ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഡയസ് ഇടിക്കുള, എം.പി.രാമചന്ദ്രൻ,അനൂപ് കീച്ചേരി, ഇ. ആർ. അലി, നജീബ് തച്ചംപൊയിൽ, ഖാദർ കുട്ടി നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA