ADVERTISEMENT

കുവൈത്ത് സിറ്റി ∙ 15ന് ആരംഭിക്കുന്ന `ഓപ്പറേഷൻ ക്ലീൻ ജലീബ്` പദ്ധതിയുടെ മുന്നോടിയായി അനധികൃത ഇടപാടുകൾ സംബന്ധിച്ച നിരീക്ഷണം പൂർത്തിയാക്കിയതായി മുനിസിപ്പൽ അധികൃതർ. ലൈസൻസ് സമ്പാദിക്കാതെ 3000 കച്ചവട സ്ഥാപനങ്ങൾ പ്രദേശത്തു പ്രവർത്തിക്കുന്നുവെന്നും നിരീക്ഷണത്തിൽ കണ്ടെത്തി. കച്ചവട സ്ഥാപനങ്ങൾക്ക് നിരോധനം ബാധകമായ പാർപ്പിട കേന്ദ്രങ്ങളിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

മുഴുവൻ കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചെടുക്കുന്ന നടപടി 3 മാസമെങ്കിലും തുടരേണ്ടിവരും. ലൈസൻസ് ഇല്ലാത്ത കടകൾക്ക് പുറമെ താൽകാലിക ഷെഡുകളിൽ പ്രവർത്തിക്കുന്നവയും വഴിവാണിഭവും നീക്കം ചെയ്യും. ലൈസൻസ് ഇല്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരെയും അനധികൃതമായി കഴിയുന്നവരെയും ഒഴിപ്പിക്കലും `ക്ലീൻ ജലീബ്`പദ്ധതിയുടെ ഭാഗമായി നടക്കും. പരിസ്ഥിതി സം‌രക്ഷണത്തിനായും പദ്ധതിയുണ്ട്.

ഓടകൾ നിറഞ്ഞൊഴുകി റോഡുകളിലെല്ലാം മലിനജലം നിറഞ്ഞ അവസ്ഥയാ‍ണിപ്പോൾ പ്രദേശത്തുള്ളത്. താമസ കേന്ദ്രങ്ങളിൽ അനുവദിക്കപ്പെട്ടതിനെക്കാൾ കൂടുതൽ ആളുകൾ പാർക്കുന്നതും ഓടകൾ നിറഞ്ഞൊഴുകാൻ കാരണമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുനിസിപ്പാലിറ്റിക്ക് പുറമേ ആഭ്യന്തര മന്ത്രാലയം, മാൻ‌പവർ അതോറിറ്റി, തൊഴിൽ വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ `ക്ലീൻ ജലീബ്` പദ്ധതി നടപ്പാക്കുക.

പദ്ധതി നടത്തിപ്പ്: വിശദീകരണം നൽകി മന്ത്രിമാർ

കുവൈത്ത് സിറ്റി ∙ സർക്കാർ പദ്ധതികളുടെ നിർവഹണം സംബന്ധിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിനു മന്ത്രിമാർ വിശദീകരണം നൽകി. ഗവൺമെന്റ് പെർഫോമൻസ് ഫോളോ-അപ്പ് ഏജൻസി (ജിപി‌എഫ്‌എ) മേധാവി ഷെയ്ഖ് അഹമ്മദ് മിഷാൽ അൽ അഹമ്മദ് അൽ സബാഹും യോഗത്തിൽ സംബന്ധിച്ചു.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ പഠന റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി നടപ്പാക്കണം. പ്രവർത്തങ്ങൾക്കുള്ള തടസ്സങ്ങൾ മറികടക്കാൻ മാർഗങ്ങൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിൽ അമാന്തം കാണിക്കുന്നവർക്കെതിരെ നടപടിയുണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com