sections
MORE

ആരോഗ്യമേഖലയിൽ കൂടുതൽ സേവനങ്ങൾ ഉറപ്പാക്കും

smiling male doctor in white coat at hospital
representative image
SHARE

ദോഹ ∙ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കുട്ടികൾക്കായുള്ള അടിയന്തര പരിചരണ സേവനം ഉടനെ ആരംഭിക്കും. നിലവിൽ മുതിർന്നവർക്കായി ഏതാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തര പരിചരണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2018-2019ൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള ശൂറാ കൗൺസിലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതെന്ന് പ്രാദേശിക ദിനപത്രമായ അൽ ഷർഖ് റിപ്പോർട്ട് ചെയ്തു.

2020ൽ ഹമദ് മെഡിക്കൽ കോർപറേഷനിലും കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നടപ്പാക്കും. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ എമർജൻസി വകുപ്പുകളിൽ 18 ലക്ഷം രോഗികളാണു കഴിഞ്ഞ വർഷം എത്തിയത്. 2017നെ അപേക്ഷിച്ച് 2.8% വർധനയുണ്ട്. ആംബുലൻസ് സേവനം തേടി എത്തിയത് 278347 ഫോൺ വിളികളാണ്. രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ തൊഴിൽ ശക്തിയിൽ കഴിഞ്ഞ വർഷം 3.7% വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഒക്കുപ്പേഷനൽ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കൽ തൊഴിൽ ശക്തി 4022 ആയി ഉയർന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 2017-2022 പൊതുജനാരോഗ്യ നയത്തിൽ 39 പദ്ധതികളിൽ 37 എണ്ണവും വിജയം കൈവരിച്ചു. 7 കർമ സേനകളാണ് രൂപീകരിച്ചത്. സാംക്രമിക രോഗങ്ങൾ നിരീക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2516 ഫീൽഡ് സന്ദർശനങ്ങൾ നടത്തി. പുകയില നിയന്ത്രണ നിയമം ലംഘിച്ച 208 ലംഘനങ്ങളാണ് റജിസ്റ്റർ ചെയ്തത്.

ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ 5800ൽ പരം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. പരിശോധനാ നടപടികൾ സുതാര്യമാക്കാൻ ഭക്ഷ്യ റജിസ്‌ട്രേഷനായി ഇ-സംവിധാനവും നടപ്പാക്കി. 433 കമ്പനികളും 29631 ഉൽപന്നങ്ങളുമാണു റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ മുന്നൂറിലേറെ പുതിയ സ്ഥാപനങ്ങൾക്കാണു ലൈസൻസ് അനുവദിച്ചത്. 823 സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA