ADVERTISEMENT

ഷാർജ ∙ വിശുദ്ധന്മാരുടെ ജീവിതസന്ദേശം ദൈവത്തിലേക്കു കൂടുതൽ അടുപ്പിക്കുമെന്നു കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് പറഞ്ഞു. സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടവക പെരുന്നാളിനും ഓർമ പെരുന്നാളിനും കൊടിയിറങ്ങി. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. ദുബായ് സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് പനയ്കാമറ്റം, ഫാ. ജോൺ മാത്യു ആയൂർ, ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. അനീഷ്, ഇടവക വികാരി ഫാ. ജോജി കുര്യൻ തോമസ്, സഹവികാരി ഫാ. ജോയ്‌സൺ തോമസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.

ഫാ. ഡോ. ടി.പി.ഏലിയാസ്, ഫാ. ടി.എ .ഇടയാടി, ഫാ. ജോൺ മാത്യു ആയൂർ എന്നിവർ വചന ശുശ്രൂഷ നടത്തി. പേട്രൻസ് ഡേ ആഘോഷം ഉണ്ടായിരുന്നു. ഇടവക ട്രസ്റ്റി രാജു തോമസ്, സെക്രട്ടറി തോമസ് പി.മാത്യു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com