ADVERTISEMENT

ദോഹ ∙ പ്രാദേശിക ഫാമുകളുടെ കാർഷിക വിളകളുമായി ഖത്തർ ഫൗണ്ടേഷനിലെ ടോർബ കർഷക വിപണിക്ക് 16ന് തുടക്കമാകും. തുടർച്ചയായി മൂന്നാം വർഷമാണ് ടോർബ വിപണി തുറക്കുന്നത്. ഇത്തവണ ശനിയാഴ്ചകളിൽ മാത്രമായിരിക്കും വിപണിയുടെ പ്രവർത്തനം. രാവിലെ 8 മുതൽ രാത്രി 8 വരെ വിപണി സജീവമായിരിക്കും. പ്രാദേശിക ഭക്ഷ്യ ഉൽപാദകരെയും കർഷകരെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ് ടോർബയുടെ പ്രവർത്തനം.

പച്ചക്കറികൾ, പഴങ്ങൾ, വീടുകളിൽ നിർമിച്ച ഉൽപന്നങ്ങൾ, സിറപ്പുകൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിപണിയാണ് തുറക്കുന്നത്. വീടുകളിൽ കൃഷി നടത്തുന്നവരെയും ടോർബ പിന്തുണക്കുന്നുണ്ട്. വീടുകളിൽ ഉൽപാദിപ്പിച്ചവ മാത്രമാണ് പരിഗണിക്കുന്നത്. 5 മുതൽ 12 വരെ പ്രായമുള്ളവർക്കായി ടോർബ ജൂനിയർ വിഭാഗവും ഉണ്ടാകും. കുട്ടികളുടെ സംരഭകത്വ കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com