ADVERTISEMENT

റിയാദ് ∙ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ 19 വർഷം പിന്നിടുന്ന കേളി കലാ സാംസ്കാരിക വേദി വിപുലമായ വാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നു. റിയാദിലെ പ്രമുഖ വ്യാപാര സംരംഭകരായ ഫ്യൂചര്‍ എജ്യുക്കേഷനുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ. ‘ഫ്യൂച്ചര്‍ എജ്യുക്കേഷന്‍ കേളിദിനം 2020’ എന്ന് പേരിട്ട വാർഷികാഘോഷം 2020 ജനുവരി ആദ്യവാരം അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഇന്റര്‍ കേളി ഫുട്ബാള്‍ മത്സരവും ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2020ന്‍റെ ഭാഗമായി അരങ്ങേറും. 

മുഹന്നദ് ബുക്ക്‌ സ്റ്റോറാണ സഹ പ്രായോജകർ. മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കെപിഎം സാദിഖ്‌ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുബ്രഹ്മണ്യന്‍, സുരേഷ് കണ്ണപുരം, സുധാകരൻ കല്യാശ്ശേരി, സതീഷ്‌ കുമാര്‍, ഗോപിനാഥന്‍ വെങ്ങര, സീബ കൂവോട് പ്രസംഗിച്ചു. 

സുനില്‍ കുമാര്‍ ചെയര്‍മാനും സുരേഷ് കണ്ണപുരം കണ്‍വീനറുമായ സംഘാടക സമിതിയാണ് നിലവിൽ വന്നത്. രാജേഷ് ചാലിയാർ പ്രിയ വിനോദ്, സുനിൽ കുമാർ, സീബ കൂവോട്, സെബിൻ ഇഖ്ബാൽ, ബിജി തോമസ്, ലീന കോടിയത്ത്, കെ.പി.സജിത്, മുഹമ്മദ്‌ നസീർ, ജവാദ് പരിയാട്ട്, സെൻ ആന്റണി, ഹുസൈൻ മണക്കാട് എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com