sections
MORE

ഹോസ്പിറ്റാലിറ്റി ഖത്തറിന് 12ന് തുടക്കം

SHARE

ദോഹ ∙ രാജ്യത്തിന്റെ ആതിഥേയ മേഖലയ്ക്ക് ഉണർവേകാൻ ഹോസ്പിറ്റാലിറ്റി ഖത്തർ പ്രദർശനം 12ന് തുടക്കം കുറിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 14 വരെയാണു പ്രദർശനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാര മേഖലയിലെ നിക്ഷേപകർ, വിദഗ്ധർ, ഹോട്ടൽ ഗ്രൂപ്പുകൾ എന്നിവരെല്ലാം പങ്കെടുക്കും. പ്രദർശനത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിലുള്ളവർക്കു സർട്ടിഫിക്കറ്റോടു കൂടിയ പരിശീലന പ്രോഗ്രാമും സൗജന്യമായി നടത്തുന്നുണ്ട്.

ഖത്തർ ദേശീയ ടൂറിസം കൗൺസിലും ഐഎഫ്പി ഖത്തറും സഹകരിച്ചാണു പരിശീലന പദ്ധതി നടത്തുന്നത്. 2022 ഫിഫ ലോകകപ്പിനായി വിനോദസഞ്ചാര മേഖലക്കു ആവശ്യമായ തയാറെടുപ്പുകളാണു പരിശീലന വിഷയം. പ്രദർശനത്തോട് അനുബന്ധിച്ചുള്ള ഹോസ്പിറ്റാലിറ്റി ഖത്തർ സമ്മേളനത്തിലാണു പരിശീലനം നൽകുന്നത്. കുടുംബ സൗഹൃദ വിനോദ-സാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA