ADVERTISEMENT

കുവൈത്ത് സിറ്റി∙ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ  ഗോൾഡൻ ഫോക്ക് അവാർഡ് ചിത്രകാരൻ കെ.കെ.മാരാറിന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി.നാരായണൻ സമ്മാനിച്ചു.

കണ്ണൂർ മഹോത്സവത്തിൽ പ്രസിഡൻ‌റ് ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. സേവ്യർ ആന്റണി, വിജയേഷ്, ജോൺ സൈമൺ, വിനോജ് കുമാർ, ജി.വി.മോഹനൻ, ഹംസ പയ്യന്നൂർ, എൻ.അജിത് കുമാർ, ലീന സാബു, സജിജ മഹേഷ്, അനാമിക സോമൻ, സലീം എന്നിവർ പ്രസംഗിച്ചു.

സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന രവി കാപ്പാടൻ, അനിത രവി, പി.കെ.പ്രമോദ് എന്നിവർക്ക് യാത്രയപ്പ് നൽകി. വിദ്യാഭ്യാസ അവാർഡ്, എഫ്ബി പ്രൊഫൈൽ ഫ്രെയിം മത്സര വിജയിക്കുള്ള സമ്മാനവിതരണം, സുവനീർ പ്രകാശനം എന്നിവയും നടത്തി. കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com