കുവൈത്ത് സിറ്റി ∙ കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ നടത്തിയ ദ്വിദിന വിദ്യാർഥി സമ്മേളനം സമാപിച്ചു.
രണ്ട് ദിവസത്തെ സമ്മേളനം മസ്ജിദുൽ കബീർ ഹാളിൽ ഔഖാഫ് മന്ത്രാലയം മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
ഖുർആനും പ്രവാചകചര്യയും മാതൃകയാക്കി ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. താജുദ്ദീൻ സ്വലാഹി, സെയ്ത് പട്ടേൽ, കരീം ഇർഫാൻ, കെ.സി.ലത്തീഫ് എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി താജുദ്ദീൻ സ്വലാഹി, ശബീർ സലഫി, പി.എൻ.അബ്ദുറഹ്‌മാൻ, സെയ്ത് പട്ടേൽ, അമീന അൽ തമീമി, മുഹമ്മദ് നഖ്‌വി, ഡോ.യാസർ എന്നിവർ ക്ലാസെടുത്തു.