ജിദ്ദയിൽ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
Mail This Article
×
ചേർത്തല ∙ ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി ജോലി ചെയ്യുകയായിരുന്നു ലെനീഷ്. 6 മാസം മുൻപാണ് നാട്ടിൽ വന്നു പോയത്. ഭാര്യ: സുനിമോൾ. മക്കൾ: അനന്തകൃഷ്ണൻ, അവന്തിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.