ADVERTISEMENT

ദോഹ ∙ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കാൻ ആൺമക്കളെ ബോധവാന്മാരാക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഗതാഗത വകുപ്പ്. പ്രത്യേകിച്ചും സീലൈൻ മേഖലയിൽ ആൺമക്കളുടെ ഗതാഗത പെരുമാറ്റങ്ങൾ നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്കാണ് ഉത്തരവാദിത്തം.

എല്ലാ രക്ഷിതാക്കളും ആൺമക്കൾ ഗതാഗത ലംഘനം നടത്തിയിട്ടുണ്ടൊയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരിശോധിക്കണമെന്നു ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് സാദ് അൽ ഖർജി നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഓൺലൈനിൽ നൽകുന്നുണ്ട്.

മക്കൾ വേഗപരിധി ലംഘിച്ചതിന്റെ പിഴ തുക 1000 റിയാൽ എത്തിയാൽ അമിത വേഗത്തിന്റെ അപകടങ്ങളെക്കുറിച്ചുമെല്ലാം ബോധ്യപ്പെടുത്തണം. മണിക്കൂറിൽ 170 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോഴാണ് 1000 റിയാൽ പിഴ തുക ചുമത്തുന്നത്.

പ്രതിദിനം ലംഘനം നടത്തുന്നത് 350 പുതിയ വാഹനങ്ങൾ

ദിവസേന 300-350 പുതിയ വാഹനങ്ങളാണ് ഗതാഗത ലംഘനങ്ങൾ നടത്തുന്നത്. എന്നാൽ, ബോധവൽക്കരണത്തിന്റെ ഫലമായി ഗതാഗത അപകടങ്ങളിൽ ഗണ്യമായ കുറവുണ്ട്. നവംബർ ആദ്യം തന്നെ സീലൈൻ മേഖലയിൽ ഗതാഗത പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ശൈത്യകാല ക്യാംപിങ് സീസൺ തുടങ്ങിയതോടെ ഗതാഗത വകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. അപകടരഹിത ക്യാംപിങ് എന്ന തലക്കെട്ടിൽ ഗതാഗത ബോധവൽക്കരണവും നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com