ADVERTISEMENT

ദമാം ∙ ദമാം ഖുദ്‌രിയയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ (29) മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം നിർത്തിയിട്ട ട്രൈലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ദമാമിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു. 

അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പിതാവ്: പരേതനായ യോഹന്നാന്‍. മാതാവ്: മോളി യോഹന്നാന്‍. സഹോദരി: ക്രിസ്റ്റി യോഹന്നാന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്തിനായി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com