ADVERTISEMENT

ഷാർജ∙ അക്ഷരങ്ങൾ പൂത്തും തളിർത്തും വസന്തം തീർത്ത ഷാർജ പുസ്തകോൽസവം സമാപിച്ചു. വായനയും എഴുത്തും ആഘോഷമാക്കിയ ലക്ഷങ്ങൾ സംഗമിച്ച വേദിക്ക് ഇത്തവണ ഗിന്നസ് റെക്കോർഡിന്റെ തിളക്കവും കൈവന്നു. ഏറ്റവുമധികം എഴുത്തുകാർ ഒരേ വേദിയിൽ അണിനിരന്ന് തങ്ങളുടെ കൃതികളിൽ കയ്യൊപ്പു ചാർത്തിയപ്പോൾ അതു ചരിത്രമാവുകയായിരുന്നു.

തുറന്ന പുസ്തകം തുറന്ന മനസ്സ് എന്ന പ്രമേയത്തിൽ നടന്ന പുസ്തകോൽസവത്തിൽ മിക്കവാറും ദിവസങ്ങളിൽ സാംസ്കാരിക പരിപാടികളും അരങ്ങേറിയതോടെ അക്ഷരാർഥത്തിൽ ഷാർജ ഉൽസവഛായ അണിഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കൂട്ടമായി ഒഴുകി എത്തിക്കൊണ്ടിരുന്നു. പതിനൊന്നു ദിനം നീണ്ട പുസ്തകോൽസവത്തിൽ ഇന്ത്യൻ വിഭാഗമാണ് ഏറ്റവും തിളങ്ങി നിന്നത്, പ്രത്യേകിച്ച് മലയാളം പവലിയൻ. ഇരുന്നൂറിലേറെ പുസ്തകങ്ങളാണ് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യപ്പെട്ടത്.

നൊബേൽ സമ്മാന ജേതാവ് ഓർഹൻ പാമുക്ക് മുതൽ ആദ്യ സൃഷ്ടിയുടെ പ്രകാശനവുമായി എത്തിയവർവരെ പുസ്തകോൽസവത്തിൽ സാന്നിധ്യമായി. കാവ്യസന്ധ്യകളും സംവാദങ്ങളും ശിൽപാശാലകളുമെല്ലാം അക്ഷരോൽസവത്തെ സജീവമാക്കി. 81 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകർ അണിനിരന്നു. ഇക്കൂട്ടത്തിൽ 150 ഓളം ഇന്ത്യൻ പ്രസാധകരും ഉണ്ടായിരുന്നു. അടുത്ത വർഷം വീണ്ടുമെത്താമെന്ന പ്രതീക്ഷാ നിർഭര യാത്ര പറച്ചിലോടെയായിരുന്നു എല്ലാവരുടെയും മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com