കുവൈത്ത് സിറ്റി∙ കുവൈത്തിൽ ജീവിക്കുന്നവരുടെ വ്യക്തിഗത വരുമാനം സംബന്ധിച്ചു കണക്കെടുക്കുന്നു. സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വരവ് ചെലവ് കണക്ക് ശേഖരിക്കുന്നതിനു ദേശവ്യാപകമായ സർവേയാണു നിശ്ചയിച്ചിട്ടുള്ളത്.
2019-2020 വർഷത്തെ വ്യക്തിഗത വരവ്-ചെലവ് കണ്ടെത്തുന്നതിനാണ് അതെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ അസി.അണ്ടർസെക്രട്ടറി മുനിയ അൽ ഖബന്ദി അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു.