ADVERTISEMENT

അബുദാബി∙ അബുദാബിയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ വാഹനത്തിന് തീ പിടിച്ച് വെന്തുമരിച്ചു. മറിനാ ഏരിയയിലായിരുന്നു സംഭവം. ഒന്നര വയസ്സും മൂന്ന് വയസുമുള്ള കുട്ടികളാണ് മരിച്ചത്. മാതാപിതാക്കൾ ഇവരെ ഫോർവീൽ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോഴായിരുന്നു തീ പിടിച്ചതാണെന്നാണ് പ്രാഥമിക വിവരം. ബെൻസിന്റെ ജി ക്ലാസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന്റെ കൃത്യമായ കാരണം അബുദാബി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദാരുണമായ സംഭവത്തിൽ അബുദാബി പൊലീസ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകുന്ന രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ അൽ റാഷിദി പറഞ്ഞു. കുട്ടികളെ തനിച്ചിരുത്തി പോകുമ്പോൾ ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തിൽ അബുദാബിയിലെ ജനങ്ങളും ഞെട്ടൽ രേഖപ്പെടുത്തി. ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട് ഒരാൾ സമൂഹമാധ്യമത്തിൽ സംഭവത്തെ കുറിച്ച് വ്യക്തമാക്കി. കുട്ടികളുടെ രക്ഷിതാക്കളെ ആരും കുറ്റപ്പെടുത്തരുതെന്നും ഇവരുടെ മാതാവ് വാഹനത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. വാഹനം പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കാറിന്റെ വാതിൽ തുറന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടികൾ അകപ്പെട്ടത് കണ്ട് മാതാവിന്റെ അവസ്ഥ മോശമാവുകയും അവരെ സ്ഥലത്തു നിന്നും മാറ്റുകയുമായിരുന്നു. ആരും കുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തരുതെന്നും ദൃക്സാക്ഷി പറഞ്ഞു.

English Summary: Two children killed in burning vehicle in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com