ADVERTISEMENT

ദുബായ് ∙ ശക്തമായ മഴയ്ക്കു പിന്നാലെ രാജ്യം തണുപ്പിലേക്ക്. റാസൽഖൈമയിലെ ജബൽ അൽ ജൈസ് മലനിരകളിൽ 9.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രാവിലത്തെ താപനില. തണുത്തകാറ്റുമുണ്ട്. കടലിൽ നിന്നു ശക്തമായ തിരകൾ തീരത്തേക്ക് അടിച്ചുകയറുന്നു.

ഒമാൻ തീരത്ത് കടൽ കൂടുതൽ പ്രക്ഷുബ്ധമാണെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. യുഎഇയിലും ഒമാനിലും മലയോരമേഖലകളിൽ ഇന്നലെ മഴയുണ്ടായി. അബുദാബിയിലെ അൽ ദഫ്ര, അൽഐൻ, വടക്കൻ എമിറേറ്റുകളിലെ പർവത മേഖലകൾ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയോടെ മഴ പെയ്തു. ആകാശം മേഘാവൃതമാണ്. ഒമാനിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മഴ നാശം വിതച്ച യുഎഇയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി.

ഒമാനിൽ ഇടയ്ക്കിടെ മഴയുള്ളതിനാൽ ശുചീകരണത്തിനു താമസം നേരിടുന്നുണ്ട്. ഒമാൻ തീരത്ത് 6 അടി വരെ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com