ADVERTISEMENT

ദുബായ് ∙ അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി. ചെറുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ഇതു ബാധകമാണ്. 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. അമിതഭാരവും അമിതവേഗവും പ്രധാന അപകടകാരണങ്ങളാണെന്നും ഫെഡറൽ ട്രാഫിക് അതോറിറ്റി (എഫ്ടിഎ) വ്യക്തമാക്കി.

അനുവദനീയമായതിലും അധികം ഭാരം കയറ്റുകയോ വേഗം കൂട്ടുകയോ ചെയ്താൽ വളവുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു വാഹന മറിയാൻ സാധ്യതയുണ്ട്. വാഹനങ്ങളിൽ നിന്നു സാധനങ്ങൾ താഴെ വീഴുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾക്കും ഭീഷണിയാണ്.

പിഴ ഇങ്ങനെ

∙ മറ്റു വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കുക: 2,000 ദിർഹം, 6 ബ്ലാക് പോയിന്റ്

∙ വാഹനങ്ങൾ ഒാടിയതുകൊണ്ടോ സാധനങ്ങൾ താഴെ വീണോ റോഡിനു കേടുപാടുണ്ടാകുക: 2,000 ദിർഹം, 6 ബ്ലാക് പോയിന്റ്

∙ ചട്ടപ്രകാരമല്ലാതെ സാധനങ്ങൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുക: 1,000 ദിർഹം, 4 ബ്ലാക് പോയിന്റ്

∙ മറ്റുള്ളവർക്ക് ഭീഷണിയാകും വിധം ചെറുവാഹനങ്ങളിൽ അമിത ഭാരം കയറ്റുക: 500 ദിർഹം പിഴ, 4 ബ്ലാക് പോയിന്റ്

∙ റോഡിനു കേടുപാടുണ്ടാക്കുംവിധം ചെറുവാഹനങ്ങളിൽ അമിത ഭാരം കയറ്റുക: 500 ദിർഹം പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com