ADVERTISEMENT

ദുബായ്  ∙ സ്കൂളുകൾക്കു സമീപം അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്കു നേരെ കണ്ണുരുട്ടാൻ സ്മാർട് ഇമോജികൾ. അനുവദനീയ വേഗമാണെങ്കിൽ ചിരിച്ച് സ്വീകരിക്കുകയും ചെയ്യും. പുതിയ സംവിധാനം ഏറെ ഫലപ്രദമാണെന്നു ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ചീഫ് എക്സിക്യൂട്ടീവ് മൈതാ ബിൻ ആദായി പറഞ്ഞു. വാഹനമോടിക്കുന്നവർക്കു പിഴയും മറ്റും നടപടികളും ഒഴിവാകാൻ ഈ മുന്നറിയിപ്പു സഹായകമാകും.

സ്കൂളുകൾക്കു സമീപം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുക്കിയത്. ജബൽഅലിയിലെ ഒരു സ്കൂളിനു സമീപം ഈ മാസം 4ന് അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്കു സാരമായ പരുക്കേൽക്കുകയും ചെയ്തു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ സ്കൂളിനു സമീപം കഴിഞ്ഞമാസം 14ന് കാറിടിച്ച് നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചിരുന്നു.

ദേഷ്യം പിടിപ്പിക്കരുത്

സ്കൂളുകൾക്കു സമീപമുള്ള സീബ്ര ക്രോസിങ്ങുകളിലാണ് സ്മാർട് സ്ക്രീനിലെ ഇമോജികൾ തെളിയുക. വാഹനങ്ങൾ അമിതവേഗത്തിലാണെങ്കിൽ ദേഷ്യഭാവത്തിലുള്ള ചുവന്ന ഇമോജി തെളിയും. വാഹനം മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗത്തിലാണു വരുന്നതെന്നും ബോർഡിൽ അറിയാനാകും. അമിതവേഗമില്ലെങ്കിൽ ചിരിക്കുന്ന പച്ച ഇമോജിയാണു തെളിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com