ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇ‌ൻ‌വെർട്ടറുകൾ ഇല്ലാത്ത എയർകണ്ടിഷണറുകളുടെ വിൽ‌പനയും ഇറക്കുമതിയും അടുത്തവർഷം സെപ്റ്റംബർ മുതൽ നിരോധിക്കണമെന്നു വാണിജ്യ-വ്യവസായ മന്ത്രാലയത്തോടു വൈദ്യുതി-ജലം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്പ്ലിറ്റ്, വിൻഡോ, സീലിങ് എസികൾക്കെല്ലാം നിരോധനം ബാധകമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇൻ‌വെർട്ടർ എയർകണ്ടീഷണറുകൾ വൈദ്യുതി ഉപയോഗം കുറയ്ക്കും എന്നതിനാലാണു തീരുമാനം. വേനൽക്കാലത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70% എയർകണ്ടീഷണറുകളുടെ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്. ശൈത്യകാലത്ത് അത് 30% ആണ്. പുതുതായി പണിയുന്ന സിറ്റികളിൽ ഇൻ‌വെർട്ടർ ഇല്ലാത്ത എസികൾ പൂർണമായും നിരോധിക്കും. 2020 സെപ്റ്റംബർ മുതൽ ഭവന മന്ത്രാലയം ഇൻ‌വെർട്ടർ ഇല്ലാത്ത എസി വാങ്ങുന്നതിന് സബ്സിഡിയും നൽകില്ല.

വൈദ്യുതി മന്ത്രാലയത്തിന്റെ നിർദേശം സംബന്ധിച്ച് വാണിജ്യമന്ത്രാലയം എസി ഇറക്കുമതി ചെയ്യുന്ന 15 കമ്പനികളുമായി ചർച്ച നടത്തി. കമ്പനികളുടെ നിർദേശം അടുത്ത യോഗത്തിൽ സമർപ്പിക്കും. ഇൻ‌വെർട്ടർ എസി സ്ഥാപിക്കുന്നതിന് ചെലവ് കൂടുമെങ്കിലും വൈദ്യുതി ഉപയോഗം കുറയുമെന്നതിനാൽ വൈദ്യുതി നിരക്കും കുറയും. ഇതിനാൽ സാമ്പത്തിക നഷ്ടമില്ലെന്നും അധികൃതർ പറയുന്നു

ഇൻവെർട്ടർ എസി

ഫ്രിക്വൻസി ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് ഇൻ‌വെർട്ടർ. ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങളിൽ മിക്കവയിലും വോൾട്ടേജ് നിയന്ത്രണത്തിന് ഈ സാങ്കേതിക സംവിധാനം ഉപയോഗിക്കാറുണ്ട്. ഇൻവർട്ടറുള്ള എസികൾ ചൂടിന്റെ തോതനുസരിച്ച് കം‌പ്രസറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിക്കും. എസിക്കകത്തെ വാതക ഉപയോഗം നിയന്ത്രിക്കാൻ സാധിക്കുന്നതുവഴി യാണു വൈദ്യുതി ഉപയോഗം കുറയ്ക്കുന്നത്. ഇൻ‌വർട്ടർ ഇല്ലാത്ത എസിയാണെങ്കിൽ ചൂടും തണുപ്പും ക്ലിപ്തമായിരിക്കും. താപനിലയുടെ വ്യതിയാനത്തിനനുസരിച്ച് കം‌പ്രസർ ഓഫും ഓണുമാകും. ഓരോ തവണ ഓണാകുമ്പോഴും വർധിത തോതിലാകും വൈദ്യുതി ചെലവാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com