ADVERTISEMENT

അബുദാബി∙ യുഎഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വീസ ഓൺ അറൈവൽ സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സൗഹൃദ ബന്ധം ശക്തിപ്പെടുത്താൻ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പദ്ധതിയനുസരിച്ച് 2 തവണ ഇന്ത്യയിൽ വന്നുപോകാനാവുന്ന 60 ദിവസത്തെ വീസയാണ് അനുവദിക്കുക. വിനോദസഞ്ചാരം, സമ്മേളനം,  ചികിത്സ, ബിസിനസ് എന്നിവയ്ക്കായി സൗകര്യം ഉപയോഗപ്പെടുത്താം.

ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നീ വിമാനത്താവളങ്ങളിലാണ് സൗകര്യം ലഭിക്കുക. നേരത്തെ ഇന്ത്യ സന്ദർശിച്ചിട്ടുള്ളവർക്കാണ് വീസ ഓണ്‍ അറൈവൽ അഭികാമ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com