ADVERTISEMENT

റാസൽഖൈമ ∙ ഇന്ത്യക്കാരനായ തോട്ടംതൊഴിലാളിക്ക് ഹൃദയാഘാതമുണ്ടാകുന്നത് നിരീക്ഷണ ക്യാമറയിൽ കണ്ട പൊലീസ് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവുകൾ വഹിക്കുകയും ചെയ്തു.

29കാരനായ ഉസ്മാൻ മുഹമ്മദിന് ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. തളർന്നു വീഴുന്നതു കണ്ട പൊലീസ് എല്ലാ സംവിധാനങ്ങളുമായി ഉടൻ എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചതോടെ നാട്ടിലേക്കു കൊണ്ടുപോകാനാവാത്ത അവസ്ഥയായി.

ഇതിനും പൊലീസ് പരിഹാരം കണ്ടെത്തി. നാട്ടിൽ നിന്ന് മാതാപിതാക്കളെ കൊണ്ടുവന്നു. ഇവരുടെ താമസച്ചെലവും മറ്റും പൂർണമായും പൊലീസ് വഹിച്ചു. ഷാർജയിലെ സർക്കാർ സന്നദ്ധ സംഘടന കൂടി കൈകോർത്തതോടെ ചികിത്സയ്ക്കുള്ള മുഴവൻ പണവും കണ്ടെത്തി. 

ആരോഗ്യം വീണ്ടെടുക്കുന്ന ഉസ്മാനെ റാസൽഖൈമ പൊലീസ് മേധാവി മേജർ അലി അബ്ദുല്ല ബിൻ അൽവാൻ സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറി. മാതാപിതാക്കളുമായി നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ് ഉസ്മാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com