ADVERTISEMENT

അബുദാബി∙  കേരള സോഷ്യൽ സെന്റർ യുഎഇയുടെ 48–ാം  ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെയാണു രണ്ടു ദിവസം നീണ്ട  പരിപാടികൾക്ക്  തുടക്കം കുറിച്ചത്. സ്വദേശി വേഷത്തെ ആസ്പദമാക്കി  നടന്ന  മത്സരത്തിൽ 40 കുട്ടികൾ പങ്കെടുത്തു. ദേശീയ ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും അരങ്ങേറി. പ്രശസ്ത കവികളുടെ കവിതകളെ ആസ്പദമാക്കി ചിത്രകാരൻ മുതുകുളം രാജശേഖരൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. 

uae-national-day-walkathon
യുഎഇയുടെ 48ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച വാക്കത്തണിൽനിന്ന്.

കേരള ലോകസംഭംഗം  മുരളി കാരയിൽ ദേശീയദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ചന്ദ്രസേനൻ മുഖ്യാതിഥിയായിരുന്നു. കേരള സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി , വനിതാവിഭാഗം  കൺവീനർ  ഷൈനി ബാലചന്ദ്രൻ, ചിത്രകാരൻ മുതുകുളം രാജശേഖരൻ, ബാലവേദി പ്രസിഡന്റ്  തേജസ് രാജേഷ്, കെഎസ് സി ജനറൽ സെക്രട്ടറി ബിജിത് കുമാർ,  കലാവിഭാഗം സെക്രട്ടറി സിഎംപി ഹാരിസ്, ലൈബ്രേറിയൻ കെ.കെ. ശ്രീവത്സൻ, കലാവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചെണ്ടമേളം, അറബിക് ഡാൻസ് എന്നിവയുടെ അകമ്പടിയോടെ അബുദാബി കോർണിഷിൽ സംഘടിപ്പിച്ച വാക്കത്തണിൽ നിരവധി പേർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com