അബുദാബി∙ ബനിയാസ് പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്വദേശി മരിക്കുകയും 7 പേർക്കു പരുക്കേൽക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെ പെട്ടന്നു ലെയ്ൻ മാറിയതോടെ നിയന്ത്രണം വിട്ട കാർ ഇതര വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അബുദാബി പൊലീസിലെ എക്സ്റ്റേണൽ ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഷിഹി പറഞ്ഞു. പരുക്കേറ്റവരെ അൽറഹ്ബ, മഫ്റഖ് ആശുപത്രികളിലേക്കു മാറ്റി. ഗതാഗത നിയമം പാലിച്ചും മതിയായ അകലത്തിലും വാഹനമോടിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു.
വാഹനാപകടത്തിൽ ഒരാൾ മരിച്ചു; 7 പേർക്കു പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE